കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി നൂറുകണക്കിനാളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും രാപകലില്ലാതെ പരിശ്രമിക്കുകയാണ്. ഇതിനിടെ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി.
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ചിഴച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തി യുവജനസംഘടനകളുടെ വ്യാപകപ്രതിഷേധമാണ് അരങ്ങേറുന്നത്. കോഴിക്കോട്ട് യൂത്ത് ലീഗ് കലക്ടറേറ്റിലേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതോടെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു.
സമരക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഇനിയും സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവന് രംഗത്തെത്തിയത്.
പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇനിയും സംസ്ഥാന വ്യാപകസമരം നടത്തും. വിഷയത്തില്‍ ആയിരക്കണക്കിനാളുകളെ സംഘടിപ്പിച്ച് സമരം ചെയ്യുമെന്ന് ബിജെപി നേതാവ് വി.കെ.സജീവന് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ മാനിക്കില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു.
Discussion about this post