കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാനും. യൂട്യൂബ് വീഡിയോകളിലൂടെയും മറ്റും ഇരുവരും ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ 2018 ജൂണ്‍ 29 നായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹ വാര്‍ത്ത മാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. സ്വന്തം രക്തത്തില്‍ പിറന്ന ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ഈ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാര്‍. ആ സ്വപനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഇരുവരും പറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്.
ഒരു കുഞ്ഞിന് ജന്മം നല്‍കുകയെന്നത് തങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണെന്നും എന്നാല്‍ ഏത് വെല്ലുവിളികളും നേരിട്ട് മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും സൂര്യയും ഇഷാനും പറയുന്നു. ഒത്തിരി സര്‍ജറികളിലൂടെയാണ് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയുള്ളു. അത് തന്നെ ജീവന്‍ പണയപ്പെടുത്തിയുള്ള ഒരു യാത്രയാണ്, സൂര്യ പറയുന്നു.
തന്റെ ധൈര്യം ഇഷാനാണെന്നും നല്ലപാതിയുടെ സ്വപ്നത്തിന് കൂട്ടായി ഇഷാനും ഉണ്ടെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. ഒരു കുഞ്ഞിനുവേണ്ടി പുതിയ ടെക്നോളജികള്‍ നമ്മുടെ നാട്ടില്‍ പുതിയതായി പരീക്ഷിക്കാനും ഇനിവരുന്ന ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് ഒരു പാതയുണ്ടാക്കുകയെന്നതാണ് ഞങ്ങളുടെ ആഗ്രഹമെന്നും സൂര്യ വ്യക്തമാക്കി.
ആദ്യം യൂട്രസ് ഒരു ട്രാന്‍സ്വുമണ്‍ സ്വീകരിച്ചതിനു ശേഷം ആറുമാസം വരെ അവരുടെ ശരീരം അത് ഉള്‍ക്കൊള്ളുമോ എന്ന് നോക്കണം. ആറ് മാസം കഴിഞ്ഞ് ഓക്കെയാണെങ്കില്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കുമെന്നും ഗര്‍ഭാവസ്ഥയിലും ഒത്തിരി സൂക്ഷിക്കണമെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ആഗ്രഹം നിറവേറ്റാന്‍ സാമ്പത്തികമാണ് വലിയ തിരിച്ചടിയായി മുന്നിലുള്ളത്. എങ്കിലും മുന്നോട്ടുതന്നെ. ഒരു അമ്മയാകാനുള്ള ചികിത്സയിലാണ് താനെന്നും വീട്ടില്‍ ഇരുന്നു ഭക്ഷണവും മരുന്നും ഒക്കെ കഴിച്ച് വണ്ണം വച്ചപ്പോള്‍ ആളുകള്‍ ഞാന്‍ ഗര്‍ഭിണി ആണെന്ന് തെറ്റ്ദ്ധരിച്ചുവെന്നും സൂര്യ പറയുന്നു.
ഗര്‍ഭിണിയാണെന്ന് കരുതി എന്നെ തേടി അങ്കണവാടിക്കാര്‍ വരെ വീട്ടില്‍ എത്തി. അങ്കണവാടിയില്‍ നിന്നും ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന പോഷകാഹരപൊടികള്‍ തരാനും കണക്ക് എടുക്കാനും ആണ് അവര്‍ എന്നെ തേടിയെത്തിയതെന്നും സൂര്യ അഭിമുഖത്തിനിടെ പറഞ്ഞു.
സ്റ്റാര്‍ ലൈറ്റ് അവതാരക അനന്യയുടെ ചോദ്യങ്ങള്‍ക്കാണ് സൂര്യയും ഇഷാനും മറുപടി നല്‍കിയത്. ഇതുകൂടാതെ മറ്റൊരു കാര്യവും സൂര്യ വെളിപ്പെടുത്തി. താന്‍ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട് എന്നാണ് സൂര്യയുടെ വെളിപ്പെടുത്തല്‍. ഇന്റര്‍വ്യൂ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
Discussion about this post