കൊറോണ പ്രതിസന്ധിയിലായതോടെ പലര്‍ക്കും ജോലി നഷ്ടപ്പെട്ടു, തൊഴിലവസരങ്ങള്‍ കുറഞ്ഞു. അതുകൊണ്ടുതന്നെ ജോലി ഒരു അനുഗ്രഹമാണെന്ന കാര്യം നമ്മെ ഓര്‍മിപ്പിക്കുകയാണ് ഈ കൊറോണ കാലം. ജോലിയോടുള്ള അര്‍പ്പണ മനോഭാവം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയയുടെ മനംകവരുന്നത്.
വിവാഹദിവസവും വേദിയിലിരുന്ന് ജോലി ചെയ്യുന്ന ഒരു വധുവിന്റേതാണ് വീഡിയോ. വധുവായി അണിഞ്ഞൊരുങ്ങി ഇരിക്കുമ്പോഴും തന്റെ ജോലിയില്‍ വ്യാപൃതയായിരിക്കുകയാണ് യുവതി. വിവാഹ വേദിയില്‍ മടിയില്‍ ലാപ്ടോപ്പുമായി ഇരുന്ന് ജോലിചെയ്യുന്ന യുവതിയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വിവാഹ വസ്ത്രത്തിലിരിക്കുന്ന യുവതി ജോലി സംബന്ധമായി ഫോണില്‍ സംസാരിക്കുന്നതും ലാപ്ടോപ്പില്‍ ജോലിചെയ്യുന്നതും വീഡിയോയില്‍ കാണാം. ‘നിങ്ങള്‍ ജോലി ഭാരത്തിലാണെന്ന ചിന്തയിലാണോ? എങ്കില്‍ ഈ വിഡിയോ ഒന്നു കണ്ടുനോക്കൂ.’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
വിഡിയോ വൈറലായതോടെ രസകരമായ കമന്റുകളും എത്തി. അവരുടെ ബോസ് എത്ര ക്രൂരനാണ്, ജീവിക്കാനുള്ള കഷ്ടപ്പാടുകള്‍ എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍. എന്നാല്‍ അവര്‍ തന്റെ വിവാഹ ഫോട്ടോസ് അപ്ലോഡ് ചെയ്യുകയാണോ, അതോ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുകയാണോ എന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്തായാലും തികച്ചും വ്യത്യസ്തമായ ഈ വീഡിയോ ജനങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
If you think you are under work pressure then watch this… via WA @hvgoenka pic.twitter.com/odbFTxNofh
— Dinesh Joshi. (@dineshjoshi70) July 3, 2020
Discussion about this post