കൊച്ചി: എറണാകുളത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്ന രോഗി അത്യാസന്ന നിലയില്‍. തോപ്പുംപടി സ്വദേശിയായ 66കാരന്റെ നിലയാണ് അതീവ ഗുരുതരാവസ്ഥയിലായത്. കളമശേരിയിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേന്ററിലാണ് ഇദ്ദേഹം.
ജൂണ്‍ 28നാണ് ഇദ്ദേഹത്തെ കളമശേരിയിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹം കഴിയുന്നത്. ശ്വാസകോശത്തില്‍ കൊവിഡിനെ തുടര്‍ന്ന് ന്യൂമോണിയ സാരമായി ബാധിച്ചിട്ടുണ്ട്.
രോഗം മൂര്‍ച്ഛിച്ച് വൃക്കയടക്കമുള്ള പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ദീര്‍ഘനാളായി പ്രമേഹത്തിനു ചികിത്സയിലായിരുന്നു ഇദ്ദേഹം.
Discussion about this post