ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആസൂത്രണമില്ലാത്ത, ഭരണഘടനാപരമല്ലാതെ ലോക് ഡൗണ്‍ പ്രഖ്യാപനം കാരണം ജോലി നഷ്ടപ്പെട്ടത് രാജ്യത്തെ 10 കോടിയിലേറെ ആളുകള്‍ക്കാണെന്ന് രൂക്ഷവിമര്‍ശനവുമായി എഐഎംഐഎം ചീഫ് അസദുദ്ദീന്‍ ഉവൈസി. ഇത് ഏറ്റവും മോശം തീരുമാനമായിരുന്നുവെന്നും ഉവൈസി കുറ്റപ്പെടുത്തി.
‘മോഡിയുടെ ആസൂത്രണമില്ലാത്ത, ഭരണഘടനാപരമല്ലാതെ ലോക് ഡൗണ്‍ പ്രഖ്യാപനമാണ് ഏറ്റവും മോശം തീരുമാനം. ഇതിലൂടെ 10 കോടി ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ജനങ്ങളുടെ വരുമാനം കുറയുകയും 150ന് മുകളില്‍ അതിഥി തൊഴിലാളികള്‍ മരണപ്പെടുകയും ചെയ്തു. എവിടെയായിരുന്നു നിങ്ങളുടെ സേവനം’; ഉവൈസി മോഡിക്കെതിരെ ആഞ്ഞടിച്ചു.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഉവൈസി രൂക്ഷമായി വിമര്‍ശിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ‘തോക്ക് ദേങ്കേ’ പോളിസിയാണ് എട്ട് പൊലീസുകാരുടെ മരണത്തിലേക്ക് നയിച്ചതെന്നും ഈ മുഴുവന്‍ കൊലപാതകങ്ങളുടെയും ഉത്തരവാദി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്നും ഉവൈസി പറഞ്ഞു.
‘യോഗി ആദിത്യനാഥ് തന്റെ ‘തോക്ക് ദേങ്കേ’ പോളിസി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്കൊരിക്കലും തോക്ക് കൊണ്ട് ഒരു രാജ്യം നടത്താന്‍ സാധിക്കില്ല. ഭരണഘടനയും നിയമവും അനുസരിച്ചായിരിക്കണം ഒരു രാജ്യവും സംസ്ഥാനവും ഭരണം നടത്തേണ്ടത്’; ഉവൈസി പറഞ്ഞു.
Discussion about this post