പട്ന: ബിഹാറില്‍ തെരഞ്ഞെടുപ്പില്‍ കൊവിഡിനെ ചെറുക്കാന്‍ നിരവധി സജ്ജീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍-നവംബര്‍ മാസത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കി തെരഞ്ഞടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇവിഎം ബട്ടണ്‍ അമര്‍ത്താന്‍ ഓരോ വോട്ടര്‍മാര്‍ക്ക് ഓരോ വൂഡണ് സ്റ്റിക്സും(മരക്കൊള്ളി)ഖാദി മാസ്ക്കും നല്‍കാനാണ് തീരുമാനം. സംസ്ഥാനത്തെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ എച്ച്ആര്‍ ശ്രീനിവാസയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് രോഗികള്‍ക്കും 65 വയസു കഴിഞ്ഞവര്‍ക്കും വീട്ടില്‍ നിന്ന് തന്നെ വോട്ടു ചെയ്യാനുള്ള അനുമതി നല്‍കുമെന്നും അല്ലെങ്കില്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോളിങ് ബൂത്തിലെത്തുന്ന ഓരോരുത്തര്‍ക്കും ഇവിഎം ബട്ടണ്‍ അമര്‍ത്താന്‍ ചെറിയ വൂഡന്‍ സ്റ്റിക്കുകള്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിനൊപ്പം മാസ്ക് ഇല്ലാതെ ആരെങ്കിലും ബൂത്തില്‍ എത്തുന്നുണ്ടെങ്കില്‍ അവര്‍ക്ക് സൗജന്യമായി ഖാദി മാസ്ക്കും നല്‍കും. ഇതിനൊപ്പം തന്നെ കൈ കഴുകാനുള്ള സൗകര്യവും ഗ്ലൗസുകള്‍ നല്‍കാനുള്ള സംവിധാനവും ഒരുക്കും. കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്. സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഒരു പോളിങ് ബൂത്തില്‍ ഒരേ സമയം 1000 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ബിഹാറിലെ 45 ശതമാനം പോളിങ് ബൂത്തുകളിലേക്കുമുള്ള സംവിധാനങ്ങല്‍ ഇത്തരത്തില്‍ ഒരുക്കിക്കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post