മുംബൈ: ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ തിങ്കളാഴ്ച്ച മുംബൈ പോലീസ് ചോദ്യം ചെയ്യും. ബന്‍സാലിയുടെ രണ്ട് ചിത്രങ്ങളില്‍ സുശാന്തിനെ നായകനായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ പിന്നീട് ബന്‍സാലിയുടെ ഈ ചിത്രങ്ങളില്‍ നിന്ന് സുശാന്തിനെ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സഞ്ജയ് ലീലാ ബന്‍സാലിയെ ചോദ്യം ചെയ്യുന്നത്.
അതേസമയം സുശാന്തിന്റെ ഡേറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ മൂലമാണ് ആ ചിത്രങ്ങള്‍ നടക്കാതെ പോയതെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. യാഷ് രാജ് ഫിലിംസുമായി ഏര്‍പ്പെട്ടിരുന്ന ഒരു കരാറിന്റെ ഭാഗമായി തന്നെ തേടിയെത്തിയിരുന്ന പല അവസരങ്ങളും സുശാന്തിന് ഉപേക്ഷിക്കേണ്ടിവന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ചാവും അന്വേഷണസംഘം സഞ്ജയ് ലീല ബന്‍സാലിയോട് പ്രധാനമായും ആരായുകയെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ പതിനാലിനാണ് ബാന്ദ്രയിലെ തന്റെ ഫ്‌ളാറ്റില്‍ സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
Discussion about this post