പത്തനംതിട്ട: നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരെ ഇന്ന് ഉച്ചയോടെയാണ് നിലയ്ക്കലില്‍ നിന്ന് പേലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ ജാമ്യമാണ് ഇവര്‍ക്ക് അനുവദിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമാണെന്നും പിരിഞ്ഞ് പോകണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ പ്രതിഷേധക്കാര്‍ കൂട്ടാക്കിയില്ല. തുടര്‍ന്നായിരുന്നു അറസ്റ്റ്.
ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞക്ക് എതിരെ നിരോധനാജ്ഞ ലംഘന സമരം നടത്തുമെന്ന് ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിലയ്ക്കലില്‍ എത്തിയ പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post