ചെന്നൈ: രാജ്യത്ത് കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച നാള്‍മുതല്‍ സഹായഹസ്തവുമായി രംഗത്ത് എത്തിയ വ്യക്തിയാണ് നടന് പ്രകാശ് രാജ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികളെയും ദിവസ വേതനക്കാരെയും സഹായിക്കാന്‍ പ്രകാശ് രാജ് മുന്നോട്ട് വന്നിരുന്നു.
ഇപ്പോഴിതാ പ്രകാശ് രാജ് ഫൗണ്ടേഷനിലൂടെ കര്‍ണാടകയിലെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന കുട്ടികളെ സാഹായിക്കുകയാണ് അദ്ദേഹം. കൊവിഡിന്റെ സാഹചര്യത്തില്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത കുട്ടികളെയാണ് താരം സഹായിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങലും താരം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
‘പ്രകാശ് രാജ് ഫൗണ്ടേഷനിലൂടെ കര്‍ണാടകയിലെ ഉള്‍നാടുകളില്‍ ക്ലാസുകള്‍ നഷ്ടമാകുന്ന കുട്ടികളിലേക്ക് എത്തിയിരിക്കുകയാണ്. ഇവര്‍ക്ക് ഇവരുടെ ജീവിതം തിരിച്ചു നല്കുന്നതില് അത്യധികം സന്തോഷിക്കുന്നു’ എന്നാണ് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്. നേരത്തേ തന്റെ ജന്മദിനത്തില് ചെന്നൈ, പുതുച്ചേരി, ഖമാം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പതിനൊന്ന് തൊഴിലാളികള്‍ക്ക് തന്റെ ഫാം ഹൗസില്‍ താമസിക്കാനുള്ള സൗകര്യം പ്രകാശ് രാജ് ഏര്‍പ്പെടുത്തികൊടുത്തിരുന്നു. തന്റെ കൈയിലെ സമ്പാദ്യമൊക്കെ തീരുകയാണെന്നും എന്നാല്‍ ലോണ്‍ എടുത്തായാലും ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികളേയും സാധാരണക്കാരേയും താന്‍ സഹായിക്കുമെന്നാണ് പ്രകാശ് രാജ് പറഞ്ഞത്.
Reaching out to children missing classes..from the schools we work on to empower in rural Karnataka .. a #prakashrajfoundation initiative . The joy of giving back to life #justasking pic.twitter.com/09tUZiaOyy
— Prakash Raj (@prakashraaj) June 30, 2020
Discussion about this post