ബെംഗളൂരു: കര്‍ണാടകയില്‍ ആട്ടിടയന് കൊവിഡ് സ്ഥിരീകരിച്ചതോടെ 47 ആടുകളെ ക്വാറന്റീനില്‍ ആക്കി. കര്‍ണാടകയിലെ തുമകുരു ജില്ലയിലെ ഗോദ്കെറെ ഗ്രാമത്തിലെ ആട്ടിടയനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആട്ടിടയന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളുടെ നാല് ആടുകള്‍ ചത്തിരുന്നു. ആടുകള്‍ ചത്തതോടെ ആടുകളുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. തുടര്‍ന്ന് 47 ആടുകളെ ഗ്രാമത്തിന് പുറത്ത് ക്വാറന്റീനില്‍ ആക്കി.
വിഷയം പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ചത്ത ആടുകളെ പോസ്റ്റ്മോര്‍ട്ടം ചെയ്യുമെന്നും മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പി മണിവണ്ണന് പറഞ്ഞു. ആടുകളില്‍ നിന്ന് ശേഖരിച്ച സ്രവ സാമ്പിളുകള്‍ ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനെറി ബയോളജിക്കല്‍സില്‍ പരിശോധനയ്ക്കായി അയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിക്കനയകനഹള്ളി വില്ലേജില്‍ ആകെ 300 വീടുകളും 1000 ജനസംഖ്യയുമുണ്ടെന്നാണ് കണക്കുകള്‍. ഇവിടെയാണ് ഒരു ആട്ടിടയന് കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post