റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവല്‍ പുരയിടം മുഹമ്മദ് നൂഹ് മകന് മുഹമ്മദ് സലിം ആണ് മരിച്ചത്. 45 വയസായിരുന്നു. കഴിഞ്ഞ പതിനാല് വര്‍ഷമായി ബുറൈദയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പത്ത് ദിവസമായി ഇദ്ദേഹം വീട്ടില്‍ തന്നെ ക്വറന്റൈനില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ശ്വാസതടസ്സം കൂടിയതിനെ തുടര്‍ന്ന്
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. ഭാര്യ: മസീദ. മക്കള്‍: മുഫീദ, സഫ, റിദ. മാതാവ്: ആബിദ ബീവി.
Discussion about this post