ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ ഏറ്റവും അധികം ഉപയോഗിച്ച എന്റര്‍ന്റെയ്ന്‍മെന്റ് ആപ്പ് ആയിരുന്നു ടിക്ക് ടോക്ക്. ചെറു വീഡിയോകള്‍ ഉണ്ടാക്കി പോസ്റ്റ് ചെയ്യാവുന്ന തരത്തില്‍ ഒരുക്കിയ ആപ്പിന് വന്‍ പ്രചാരമായിരുന്നു ലഭിച്ചത്. എന്നാല്‍ കേന്ദ്രം ആപ്പ് ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്. ചൈനീസ് നിര്‍മ്മിത ആപ്പ് ആയതിനാലാണ് ടിക് ടോക്ക് നിരോധിച്ചത്.
ടിക് ടോക്ക് നിരോധിച്ച സാഹചര്യത്തില്‍ പകരം ഉപയോഗിക്കാവുന്ന ആപ്പുകള്‍ തിരയുകയാണ് ഓണ്‍ലൈന്‍ ലോകം. ടിക് ടോക്കിന് പകരം ഉപയോഗിക്കാവുന്ന നാല് ഇന്ത്യന്‍ ആപ്പുകളാണ് നിലവില്‍ പ്രചാരത്തിലുള്ളത്.
മിത്രോം (Mitron)
ഐഐടി റൂര്‍ക്കീ വിദ്യാത്ഥിയായ ശിവങ്ക് അഗര്‍വാള്‍ നിര്‍മ്മിച്ച് എന്ന് കരുതപ്പെടുന്ന മിത്രോം ആപ്പ് 50 ലക്ഷത്തിലധികം പേര്‍ ഇതിനകം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ടിക് ടോക്കിന് സമാനമായ വീഡിയോ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, കാമറ ഡിസൈന്‍ എന്നിവയാണ് മിത്രോം ആപ്പിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നത്. ‘ബെംഗളൂരു ആസ്ഥാനമായ ഇന്ത്യയില്‍ നിന്നുള്ള ഒരു സൗജന്യ ഹ്രസ്വ വീഡിയോ സോഷ്യല്‍ പ്ലാറ്റ്‌ഫോം’ എന്നാണ് മിത്രോം ആപ്പിന്റെ പുത്തന്‍ വിവരണം. പോളിസി നിയമങ്ങള്‍ ലംഘിച്ചതിനാണ് ഈ മാസത്തിന്റെ തുടക്കത്തില്‍ ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നും പുറത്തായെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ മിത്രോം തിരിച്ചെത്തി.
ബോലോ ഇന്ത്യ (Bolo Indya)
ഉപയോക്താക്കള്‍ക്ക് വീഡിയോകള്‍ സൃഷ്ടിക്കാനും കാണാനും സൗകര്യമൊരുക്കുന്ന ബോലോ ഇന്ത്യ ആപ്പ് ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, മലയാളം, കന്നഡ, മറാത്തി, പഞ്ചാബി, ഒഡിയ എന്നീ ഒന്‍പത് ഭാഷകളെ പിന്തുണയ്ക്കും. പ്ലേ സ്റ്റോറില്‍ 4.6-സ്റ്റാര്‍ റേറ്റിംഗ് ഉള്ള ആപ്പ് ആണ് ബോലോ ഇന്ത്യ. ബോലോ ഇന്ത്യ അപ്ലിക്കേഷന് 1 ലക്ഷത്തിലധികം ഡൗണ്‍ലോഡുകളുണ്ട്. ഉപഭോക്താക്കള്‍ക്ക് മറ്റ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളിലും ബോലോ ഇന്‍ഡ്യ ആപ്ലിക്കേഷന്‍ വീഡിയോകള്‍ പങ്കിടാം.
റോപോസോ (Roposo)
വിവിധ ഫില്‍ട്ടറുകള്‍, സ്റ്റിക്കറുകള്‍, ഇഫക്റ്റുകള്‍ എന്നിവ ഉപയോഗിച്ച് വീഡിയോകള്‍ സൃഷ്ടിക്കാം. സ്ലോ-മോ, ടൈം ലാപ്‌സ്, നാച്ചുറല്‍ ലൈറ്റുള്ള പോര്‍ട്രെയ്റ്റുകള്‍, സ്റ്റുഡിയോ ലൈറ്റ്, കോണ്ടൂര്‍ ലൈറ്റ്, സ്റ്റേജ്, സ്റ്റേജ് മോണോ ലൈറ്റ് എന്നീ എഫക്ടുകള്‍ ഉപയോഗപ്പെടുത്തിയും വീഡിയോകള്‍ ഷൂട്ട് ചെയ്യാം. വീഡിയോകള്‍, ഫോട്ടോകള്‍ എന്നിവ എഡിറ്റുചെയ്യാനും അവയിലേക്ക് ട്രെന്‍ഡുചെയ്യുന്ന സ്റ്റിക്കറുകളും ഫില്‍ട്ടറുകളും ചേര്‍ക്കാനും അപ്ലിക്കേഷന്‍ അനുവദിക്കും. തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, പഞ്ചാബി, മറാത്തി, ബംഗാളി എന്നീ പ്രാദേശിക ഭാഷകളോടൊപ്പം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും റോപോസോ ആപ്ലിക്കേഷന്‍ പിന്തുണയ്ക്കും.
ചിങ്കാരി ആപ്.
ടിക് ടോക്കിന് സമാനമായ ചെറു വിഡിയോകള്‍ അപ്ലോഡ് വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍, ഓഡിയോ ക്ലിപ്പുകള്‍, GIF സ്റ്റിക്കറുകള്‍, ചിത്രങ്ങള്‍ എന്നിവയും ചിങ്കാരി ആപ്പില്‍ പോസ്റ്റ് ചെയ്യാം. ഹിന്ദി, ബംഗ്ലാ, ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ 9 പ്രാദേശിക ഭാഷകളില്‍ കൈകാര്യം ചെയ്യാം
യൂട്യൂബ് ഷോര്‍ട്‌സ്
അതെ സമയം ടെക്‌നോളജി ഭീമന്‍ ഗൂഗിളും ഹ്രസ്വ വീഡിയോ ഷെയറിങ്ങിനായി ഒരു പുത്തന്‍ ആപ്പ് തയ്യാറാക്കുകയാണിപ്പോള്‍. ടിക് ടോക്കിന് സമാനമായി 15-സെക്കന്റ് ദൈര്‍ഖ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാവുന്ന ഗൂഗിള്‍ ആപ്പ് ഇപ്പോള്‍ ടെസ്റ്റിംഗ് ഘട്ടത്തിലാണ്. ജൂലായില്‍ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന പുത്തന്‍ ആപ്പിന്റെ പേര് ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല എങ്കിലും യൂട്യൂബ് ഷോര്‍ട്‌സ് എന്നാകും എന്ന് വിവിധ റിപോര്‍ട്ടുകള്‍ പറയുന്നു.
Discussion about this post