തൃശ്ശൂര്‍: തൃശ്ശൂരിലെയും കൊച്ചിയിലേയും എടിഎമ്മുകളില്‍ നിന്നും പണം കവര്‍ന്ന സംഘം സഞ്ചരിച്ച വാഹനത്തില്‍ രക്തക്കറ കണ്ടെത്തി.
ചാലക്കുടി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച വാഹനത്തില്‍ നിന്ന് ഫോറന്‍സിക് വിഭാഗം പരിശോധനയിലാണ് രക്തക്കറ കണ്ടുപിടിച്ചത്. പണം മോഷ്ടിക്കുന്നതിനിടയില്‍ സംഘത്തിലുള്ളവര്‍ക്ക് പരിക്കേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, തട്ടിപ്പ് സംഘം ട്രെയിന്‍ മാര്ഗയേനെ സംസ്ഥാനം വിട്ടതായും സൂചനകള്‍ ലഭ്യമാക്കുന്നുണ്ട് .ഇവര്‍ക്കെതിരെ ഉള്ള അന്വേഷണവും ശക്തമായി നടന്നു വരുകയാണ് .
Discussion about this post