തിരുവനന്തപുരം: സ്വന്തം നഗ്ന ശരീരത്തില്‍ സ്വന്തം മക്കളെകൊണ്ട് ചിത്രമെഴുതിച്ച് അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ് മനോജ് കെ ശ്രീധര്‍. രഹ്ന തെറ്റ് ചെയ്തിട്ടില്ലെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മനോജ് കെ ശ്രീധര്‍ പറഞ്ഞു.
ഒരു കൂട്ടം ആളുകള്‍ അമ്മയും കുഞ്ഞും തമ്മിലുള്ളതിന് പോലും ലൈംഗിക ചുവയോടെയാണ് കാണുന്നത്. കാണുന്നവന്റെ കണ്ണിന്റേതാണ് പ്രശ്നം. നിയമവിരുദ്ധമായതൊന്നും ചെയ്തിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് എന്റെ ശരീരത്തില്‍ ചിത്രം വരക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. അത് പ്രശ്മമുണ്ടായിരുന്നില്ലെന്നും മനോജ് പറഞ്ഞു.
സാധാരണ നിലയിലെടുക്കേണ്ട ഒരു വിഷയമായിരുന്നു ഇതെന്നും മനോജ് പറഞ്ഞു. അഡ്വ.അരുണ്‍ പ്രകാശാണ് രഹ്നയ്ക്കെതിരെ പരാതി നല്‍കിയത്. പബ്ലിസിറ്റിക്ക് വേണ്ടി മാത്രമായിരുന്നു രഹ്ന കുട്ടികളെ ഉപയോഗിച്ച് സ്വന്തം ശരീരത്തില്‍ ചിത്രങ്ങള്‍ വരപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്ന് കേസിലെ പരാതിക്കാരനായ അഡ്വ.അരുണ്‍ പ്രകാശ് പറഞ്ഞു.
രഹ്നഫാത്തിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ കുട്ടികള്‍ക്ക് ലൈംഗിക ചിന്താഗതി ഉണ്ടാക്കുകയും സാംസ്ക്കാരിക മൂല്യച്യുതി സംഭവിക്കുകയും ചെയ്യുമെന്നും അത് കൊണ്ടാണ് പരാതി നല്‍കിയതെന്നും അഡ്വ.അരുണ്‍ പ്രകാശ് പറഞ്ഞു.
Discussion about this post