ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17296 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 490401 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 407 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 15301 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 189463 ആക്ടീവ് കേസുകളാണ് ഉള്ളത്. 285637 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
രാജ്യത്ത് വൈറസ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4841 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 192 പേരാണ്. ഇതോടെ മരണസംഖ്യ 6931 ആയി ഉയര്‍ന്നു. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1365 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 70990 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 4060 ആയി ഉയര്‍ന്നു.
അതേസമയം തമിഴ്നാട്ടിലും വൈറസ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. വ്യാഴാഴ്ച മാത്രം 3509 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 70,977 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 45 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 911 ആയി. ഏതാനും ദിവസങ്ങളായി 2000 നു മുക
407 deaths and highest single-day spike of 17,296 new #COVID19 positive cases reported in India in the last 24 hours.
Positive cases in India stand at 4,90,401 including 1,89,463 active cases,2,85,637cured/discharged/migrated & 15301 deaths: Ministry of Health & Family Welfare pic.twitter.com/g8EjQz2UwA
— ANI (@ANI) June 26, 2020
Discussion about this post