കോഴിക്കോട്: സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സജീഷിന്റെ ജോലി തടസപ്പെടുത്തിയ കേസില്‍ തണ്ടോറപ്പാറ സ്വദേശികളായ സിദ്ദിഖ് വളയംപറമ്പില്‍ (46), റാഷിദ് കിഴക്കോത്ത് (27), പേരാമ്പ്രക്കുന്നുമ്മല്‍ സൂരജ് (33) എന്നിവരെയാണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്.
മുല്ലപ്പള്ളിക്കെതിരായ പ്രസ്താവനയില്‍ പ്രതിഷേധിച്ചതിന് സജീഷ് ജോലി ചെയ്യുന്ന
കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തുകയും ആരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കൈയ്യേറ്റം ചെയ്യുകയും ചെയ്തതിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്.
ഡിസിസി സെക്രട്ടറി മുനീര്‍ എരവത്ത്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന് മരുതേരി അടക്കമുള്ളവര്‍ക്കെതിരെ പെരുവണ്ണാമുഴി പോലീസാണ് കേസെടുത്തത്. കൂത്താളി പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ നല്കിയ പരാതിയിലാണ് നടപടി.
ആരോഗ്യമന്ത്രി കെകെ ശൈലജയെ കൊവിഡ് റാണിയെന്നും നിപ രാജകുമാരിയെന്നും വിശേഷിപ്പിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ നേരത്തെ സജീഷ് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.
സിസ്റ്റര്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടരുതെന്ന് പറഞ്ഞ് ശനിയാഴ്ചയിലെ വാര്‍ത്തസമ്മേളനത്തില്‍ പിണറായി വിജയന് കോണ്‍ഗ്രസിനേയും മുല്ലപ്പള്ളി രാമചന്ദ്രനേയും കടന്നാക്രമിച്ചിരുന്നു. സജീഷിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ മുല്ലപ്പള്ളി കോഴിക്കോട് ഡിസിസിയേയും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തേയും അതൃപ്തി അറിയിച്ചിരുന്നു. കെപിസിസിയുടെ അറിവോടെയല്ല മാര്‍ച്ചെന്നാണ് മുല്ലപ്പള്ളി വിശദീകരിക്കുന്നത്.
Discussion about this post