ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2532 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 59377 ആയി ഉയര്‍ന്നു. 53 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 757 ആയി ഉയര്‍ന്നു. അതേസമയം വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ ലോക്ക്ഡൗണ്‍ തുടരുകയാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3870 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 132075 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 101 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 6170 ആയി ഉയര്‍ന്നു. നിലവില്‍ മഹാരാഷ്ട്രയില്‍ 60147 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 65744 പേരാണ് രോഗമുക്തി നേടിയത്.
വൈറസ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള മുംബൈയില്‍ കഴിഞ്ഞ ദിവസം പുതുതായി 1242 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 66507 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 41 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. ഇതോടെ മുംബൈയില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 3669 ആയി ഉയര്‍ന്നു.
അതേസമയം തെലങ്കാനയിലും വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം മാത്രം 730 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടുതല്‍ കേസുകളാണ് ഇത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 7802 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 210 ആയി ഉയര്‍ന്നു. 3731പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
Tamil Nadu reports the highest single-day spike of 2532 #COVID19 cases; 53 deaths reported in the last 24 hours. The total number of cases stands at 59377. There are 25863 active cases now in the state. Death toll rises to 757: State Health Department pic.twitter.com/Gjgie6MfqL
— ANI (@ANI) June 21, 2020
Discussion about this post