കണ്ണൂര്‍: വന്ദേ ഭാരത് ദൗത്യത്തിനിടയിലും സ്വര്‍ണ്ണക്കടത്ത്. കണ്ണൂര്‍ വിമാനത്താവളത്തിലാണ് സ്വര്‍ണ്ണം പിടിച്ചത്. രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് പുലര്‍ച്ചെ ദുബായിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടിച്ചത്. 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.
സംഭവത്തില്‍ മലപ്പുറം സ്വദേശി ഉസ്മാനെ അറസ്റ്റ് ചെയ്തു. 432 ഗ്രാം സ്വര്‍ണ്ണം കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. വന്ദേഭാരത് ഭൗത്യത്തില് കണ്ണൂരില്‍ ആദ്യമായാണ് സ്വര്‍ണ്ണ വേട്ട നടക്കുന്നത്. സ്വര്‍ണ്ണം പിടിച്ചതിന്റെ അടിസ്ഥാനത്തില്‍ വരും ദിവങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.
Discussion about this post