കണ്ണൂര്‍: കൊവിഡ് 19 സ്ഥിരീകരിച്ച 28വയസുകാരന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. കണ്ണൂരിലെ മട്ടന്നൂര്‍ എക്സൈസ് ഓഫീസിലെ ഡ്രൈവറായ പടിയൂര്‍ പഞ്ചായത്തിലെ കല്ല്യാട് സ്വദേശിക്ക് ഇന്നലെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കടുത്ത ന്യുമോണിയ ബാധിച്ച് ഇരു ശ്വാസകോശങ്ങളുടേയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തിന്റെ ജീവന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരിക്കുന്നതെന്ന് പരിയാരം മെഡിക്കല്‍ കോളേജ് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ജൂണ്‍ 14-നാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താനും മരുന്ന് നല്കി വരികയാണ്.
Discussion about this post