റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4,267 പേര്‍ക്ക്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,36,315 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ വൈറസ് ബാധമൂലം 41 പേരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1,052 ഉയരുകയും ചെയ്തു.
സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ ദിവസം 1,650 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 89,540 ആയി ഉയര്‍ന്നു.
നിലവില്‍ സൗദിയില്‍ 45,723 പേരാണ് ചികിത്സയിലുള്ളവര്‍. ഇവരില്‍ 1918 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. റിയാദ്: 1,629, ജിദ്ദ: 477, മക്ക: 224, ഹുഫൂഫ്: 200, ദമ്മാം: 192, ഖോബാര്‍: 132, ഖത്തീഫ്: 116, മക്ക: 100 മറ്റ് സിറ്റികളില്‍ 100ന് താഴെയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post