കോയമ്പത്തൂര്‍: വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ പി സി തോമസ് അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അന്ത്യം. സംസ്‌കാരം ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍ ചാപ്പലില്‍ നടക്കും.
ഊട്ടിയിലെ ഗുഡ് ഷെപ്പേഡ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സ്ഥാപകനും പ്രിന്‍സിപ്പലുമാണ് ഡോ പി സി തോമസ്. കോട്ടയം ഏറ്റുമാനൂര്‍ പാഴോനായില്‍ കുടുംബാംഗമാണ്. ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും ബിരുദം നേടിയ ശേഷം കേരള സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി.
കലിഫോര്‍ണിയയിലെ പസഫിക് കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എജ്യുക്കേഷന്‍ മാനേജ്‌മെന്റില്‍ പിഎച്ച്ഡിയും നേടി. എട്ടോളം ദേശീയ -അന്തര്‍ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പ്രമുഖ ചലച്ചിത്ര നടന്‍ ജോസ് പ്രകാശിന്റെ മകള്‍ എല്‍സമ്മയാണ് ഭാര്യ. മക്കള്‍: ജേക്കബ് തോമസ്(ലിജു, യുഎസ്എ), ജൂലി. മരുമകന്‍ പ്രതീഷ്.
അദ്ദേഹം ‘ഗോള്‍’ എന്ന സിനിമ നിര്‍മിച്ചിട്ടുണ്ട്. ഡോ. പി സി തോമസ് ഫൗണ്ടേഷന്‍ രൂപീകരിച്ചു സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
Discussion about this post