വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 7,982,822 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഇതുവരെ വൈറസ് ബാധമൂലം 435,166 പേരാണ് മരിച്ചത്. ഇതുവരെ 4,103,984 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം മേരിക്കയിലും ബ്രസീലിലും വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 19,223 പേര്‍ക്കാണ്. ഇതോടെ അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 2,162,054 ആയി ഉയര്‍ന്നു. 117,853 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസിലില്‍ പുതുതായി 17,000ലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 867,882 ആയി ഉയര്‍ന്നു. 43,389 പേരാണ് ഇതുവരെ വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. റഷ്യയില്‍ ഇതുവരെ 28,964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Discussion about this post