റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം പാനായിക്കുളം മേത്താനം സ്വദേശി അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. 58 വയസായിരുന്നു.
ജിദ്ദയിലെ ഒബ്ഹൂറിലുള്ള കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ വെച്ചായിരുന്നു മരണം. നാല് ദിവസം മുമ്പ് ന്യൂമോണിയ ബാധിച്ചത് കാരണം ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.
അബ്ദുല്‍ റഹ്മാന് മഹജറിലുള്ള ടിഷ്യൂ പേപ്പര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഇതോടെ സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ച മലയാളികളുടെ എണ്ണം 60 ആയി ഉയര്‍ന്നു.
Discussion about this post