ദുബായ്: ഗള്‍ഫില്‍ പുതുതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് ഏഴായിരത്തിലേറെ പേര്‍ക്ക്. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി എണ്‍പത്തി ഏഴായിരം കടന്നു. കഴിഞ്ഞ ദിവസം 52 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം
1513 ആയി ഉയര്‍ന്നു.
സൗദി അറേബ്യയില്‍ ഇന്നലെ 37 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. കഴിഞ്ഞ ദിവസം 3288 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സൗദിയില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 1686 പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഖത്തറില്‍ അഞ്ചു പേരും കുവൈറ്റില്‍ നാലു പേരുമാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഖത്തറില്‍ പുതുതായി 1721 പേര്‍ക്കും കുവൈറ്റില്‍ പുതുതായി 630 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ രണ്ട് പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
അതേസമയം നാലായിരത്തിലേറെ പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ഇതോടെ ഗള്‍ഫില്‍ രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പത്തി മൂവായിരം കവിഞ്ഞു.
Discussion about this post