ന്യൂഡല്‍ഹി: അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്നും വന്‍ പ്രതിഷേധമാണ് ആളിക്കത്തുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വര്‍ണ്ണവെറിക്കെതിരായ മുന്നേറ്റം ശക്തമായിരിക്കുകയാണ്.
പലരാജ്യങ്ങളില്‍ നിന്നും ബ്ലാക് ലൈവ്സ് മാറ്റേഴ്സ് മുന്നേറ്റത്തിന് പിന്തുണ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിറത്തിന്റെ പേരില്‍ മാത്രമല്ല വിശ്വാസത്തിന്റെ പേരിലും വിദ്വേഷം പുലര്‍ത്തുന്നുവെന്നത് സത്യമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്.
‘ വിവേചനങ്ങളുള്ളത് തൊലിയുടെ നിറത്തിന്റെ പേരില്‍ മാത്രമല്ല. ഒരു പ്രദേശത്ത് നിങ്ങള്‍ മറ്റൊരു വിശ്വാസത്തില്‍ പെട്ടയാളാണെന്ന കാരണം പറഞ്ഞ് വീട് വാങ്ങാന്‍ അനുവദിക്കാത്തതും വിവേചനമാണ്’ എന്നാണ് ഇര്ഫാന് പത്താന്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഐ.പി.എല്ലില്‍ തനിക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്നുവെന്ന് വെസ്റ്റ് ഇന്‍ഡീസ് കളിക്കാരന് ഡാരന്‍ സമ്മി തുറന്ന് പറഞ്ഞിരുന്നു. സഹതാരങ്ങള്‍ കാലു എന്ന് വിളിച്ചിരുന്നത് അധിക്ഷേപമാണെന്ന് അന്ന് മനസിലായില്ലെന്നും തിരിച്ചറിഞ്ഞപ്പോള്‍ ദേഷ്യം വന്നുവെന്നുമാണ് സമ്മി പറഞ്ഞത്.
Racism is not restricted to the colour of the skin.Not allowing to buy a home in a society just because u have a different faith is a part of racism too… #convenient #racism
— Irfan Pathan (@IrfanPathan) June 9, 2020
Discussion about this post