അഹമ്മദാബാദ്: ബിജെപിയിലേയ്ക്ക് കൂറുമാറ്റം നടത്തിയ എംഎല്‍എമാരെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍. രാജ്യസഭാ തെരഞ്ഞെടുപ്പടുത്തിരിക്കുന്ന സന്ദര്‍ഭത്തില്‍ കൂറുമാറ്റം നടത്തിയ നേതാക്കളെ ചെരിപ്പ് കൊണ്ടടിക്കണമെന്ന് ഹാര്‍ദിക് തുറന്നടിച്ചു. രാജിവെച്ച കോണ്‍ഗ്രസ്എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് ജൂണ്‍ 19 ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജി വെച്ചതിനെ തുടര്‍ന്ന് എംഎല്‍എമാരെ ഗുജറാത്തിലേയും രാജസ്ഥാനിലേയും വിവിധ റിസോര്‍ട്ടുകളിലേക്ക് കോണ്‍ഗ്രസ് മാറ്റിയിരിക്കുകയാണ്.
ഹാര്‍ദിക് പട്ടേലിന്റെ വാക്കുകള്‍;
കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടം നടത്തുകയായിരുന്നു. 140-150 കോടിയോളം രൂപ എംഎല്‍എമാരെ പാട്ടിലാക്കാന്‍ ബിജെപി ചെലവഴിച്ചു. ആ തുകയ്ക്ക് വെന്റിലേറ്ററുകള്‍ വാങ്ങി നല്കിയിരുന്നെങ്കില് കുറേയേറെ ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. പണത്തോടുള്ള അത്യാര്‍ത്തി കാരണം വിശ്വാസമര്‍പ്പിച്ച ജനങ്ങളെ വഞ്ചിക്കുകയാണ് കൂറുമാറിയ എംഎല്‍എമാര്‍ ചെയ്യുന്നത്.
തങ്ങളെ വഞ്ചിക്കുന്ന നേതാക്കളെ ചെരിപ്പ് കൊണ്ടടിക്കുകയാണ് ജനങ്ങള്‍ ചെയ്യേണ്ടത്,. ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന് മൗനം പാലിക്കുകയാണ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമാണിത്.
Discussion about this post