റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം മലയാളി ആരോഗ്യ പ്രവര്‍ത്തക സൗദിയില്‍ മരിച്ചു.
ദമ്മാമില്‍ സ്വകാര്യ മെഡിക്കല്‍ സെന്ററിലെ ലാബ് ടെക്നീഷ്യനായ പത്തനംതിട്ട എലന്തൂര്‍ മടിക്കോളില്‍ ജൂലി മേരി സിജു (41) ആണ് മരിച്ചത്.
വൈറസ് ബാധയെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇവര്‍.
ആസ്തമ രോഗി കൂടിയായ ജൂലിയുടെ ആരോഗ്യനില ശനിയാഴ്ച ഉച്ചയോടെ നില വഷളാവുകയും വൈകിട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു. പതിനഞ്ച് വര്‍ഷമായി ദമ്മാമിലെ ഇതേ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുകയായിരുന്നു ഇവര്‍. ദമ്മാമിലെ കലാ പ്രവര്‍ത്തന മേഖലകളിലും ജൂലിയുടെ കുടുംബം സജീവമായിരുന്നു. ഭര്‍ത്താവ്: മാത്യു എബ്രഹാം സിജു നാപ്കോ കമ്പനിയിലെ ജീവനക്കാരനാണ്. മക്കള്‍: എയ്ഞ്ചലീന, ഇവാന്.
Discussion about this post