ന്യൂഡല്‍ഹി: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരണമെന്ന ആവശ്യവുമായി യോഗാചാര്യന് ബാബ രാംദേവ്. ഒപ്പം ചൈനയെ വെറുക്കണമെന്ന നിര്‍ദേശവും നല്‍കുന്നുണ്ട്. ആജ് തകിന്റെ ഇ അജന്‍ഡയില്‍ സംസാരിക്കവെയാണ് ബാബ രാംദേവിന്റെ നിര്‍ദേശം. ഇന്ത്യയുടെ നേര്‍ക്കുള്ള ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ഉപദ്രവകരമാണെന്നും അദ്ദേഹം പറയുന്നു.
ബാബ രാംദേവിന്റെ വാക്കുകള്‍;
ഇന്ത്യയെ സ്നേഹിക്കുന്ന ഒരാള്‍ പോലും ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങില്ലെന്ന് പ്രതിജ്ഞ ചെയ്യണം. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ നമ്മള് കേള്‍ക്കുന്നത് ചൈന നമ്മുടെ സഹോദരരാണ് എന്നാണ്. എന്നാല്‍ ഈ സഹോദര സങ്കല്പത്തിന് ഇടയില്‍ നിരവധി തവണയാണ് ചൈന നമ്മുടെ വയറില്‍ കത്തികയറ്റാന്‍ ശ്രമിച്ചത്. ഇന്ത്യയിലേക്കുള്ള കച്ചവട വരുമാനത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം ഇന്ത്യയെ തന്നെ ദ്രോഹിക്കാനാണ് ഉപയോഗിക്കുന്നത്. പാകിസ്താന് വേണ്ടിയും ചൈന പണം മുടക്കുന്നുണ്ട്.
ഏത് രീതിയില്‍ വേണമെങ്കിലും ഇന്ത്യയെ ഉപദ്രവിക്കാന്‍ ചൈന സജ്ജമാണ്. അമേരിക്കയ്ക്കും യൂറോപ്പിനുമൊപ്പം ചൈനയ്ക്കെതിരെ കൈ കോര്‍ക്കണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടി. ചൈനയെ ശത്രിവായി കണ്ട് വെറുക്കുന്ന നിലയിലേക്ക് രാജ്യത്തിന്റെ നിലപാട് മാറണം.
Discussion about this post