ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയനായി വന്ന് പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് അനീഷ് ജി മേനോന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഇസ്‌കൂള്‍ എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും കളിയാക്കി ചിരിച്ച അനുഭവത്തെ കുറിച്ച് താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
അന്ന് ആ ഷോയുടെ ഫ്‌ലോറില്‍ വെച്ച് മലപ്രംകാരനായ ഞാന്‍ ഇസ്‌കൂള്‍ എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും കളിയാക്കി ചിരിച്ചു, ഇന്ന് ഇന്ത്യയൊട്ടാകെ ‘ഇ-സ്‌കൂള്‍’ എന്നുപറയുന്നു എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
അനീഷ് ജി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
വേദി: 2010 ഏഷ്യനെറ്റ് Mammootty the best Actor Award reality show floor.അങ്ങിനെ ആ ഫ്‌ലോറില്‍ വെച്ച് താങ്കള്‍ എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് എന്നോട് ചോദിച്ചു. സാധാ മലപ്രംകാരനായ ഞാന്‍;- ‘വളാഞ്ചേരി ഹയര്‍സക്കന്‍ഡറി ഇസ്‌കൂളിലാണ്’ എന്ന് പറയുകയും ചെയ്തു. എല്ലാവരും കൂടെ വമ്പിച്ച രീതിയില്‍ കളിയാക്കി ചിരിച്ചു. ആ കളിയാക്കല്‍ ഉള്‍പ്പടെ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തപ്പോള്‍ ഓണ്‍ എയറില്‍ എന്റെ അവസ്ഥ കണ്ട നാട്ടിലെ ചെങ്ങായ്മാര്‍ ടെന്‍ഷന്‍ ആയി.
ആദ്യമായി നാട്ടില്‍ നിന്ന് ഒരുത്തന്‍ ചാനലില്‍ കേറിയപ്പോള്‍ എല്ലാവരും ചേര്‍ന്ന് നാണം കെടുത്തി എന്ന സങ്കടം കലര്‍ന്ന ദ്ദേഷ്യത്തോടൊപ്പം,അനക്ക് ‘ഉസ്‌കൂള്‍’ എന്ന് പറഞാല്‍ പോരെ.ഇജ്ജ് എന്തിനാ ‘ഇസ്‌കൂള്‍’ എന്ന് പറഞ്ഞത് എന്ന ചോദ്യം ഉള്‍പ്പടെ പല ചോദ്യങ്ങളുമായി ചെങ്ങായ്മാരെല്ലം പാടെ
എനിക്ക് നേരെ തിരിഞ്ഞു. മയയുടെ പര്യാമാണ് മഴ എന്നിരിക്കെ ഇങ്ങളെന്തിനാടോ ടെന്‍ഷന്‍ അടിക്കുന്നത് എന്ന എന്റെ ചോദ്യത്തിലെ രാഷ്ട്രീയം അന്ന് ഓല്‍ക്ക് പിടികിട്ടിയില്ല.അപ്പോ പറഞ്ഞ് വന്നത്. കാലങ്ങള്‍ക്കിപ്പുറം ഈ ഇടയായി എല്ലാവര്‍ക്കും ‘സംഗതി’ പിടി കിട്ടികഴിഞ്ഞപ്പോള്‍ ഇന്ന് ഇന്ത്യയൊട്ടാകെത്തന്നെ e-School എന്നാണ് പറയുന്നത്. *എല്ലാം എജ്ജാധി വിധിയുടെ വിളയാട്ടം*
Discussion about this post