തിരുവനന്തപുരം; ഇന്ന് ജൂണ്‍5 ലോക പരിസ്ഥിതി ദിനം. നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മില്‍ എത്തുന്ന സൂര്യരശ്മികള്‍, ദിവസവും നാം കഴിക്കുന്ന ഭക്ഷണം എന്നിവയെല്ലാം പരിസ്ഥിതിയില്‍ നിന്നുള്ളവയായതുകൊണ്ട് തന്നെ അവയെ നാം കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണെന്ന് പരിസ്ഥിതി ദിനത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു.
പ്രകൃതിയെ നിസാരമായി കാണരുതെന്നും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കാനും ആളുകളെ ഓര്‍മ്മിപ്പിക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്.ജൈവവൈവിധ്യത്തെ ആഘോഷിക്കുക’ എന്നതാണ്, 2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം എന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
പരിസ്ഥിതി ദിനത്തിന്റെ ഓര്‍മ്മയ്ക്കായി മരം നടുക എന്നതിനോടൊപ്പം ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയണം. ഈ പ്രത്യേക സാഹചര്യത്തില്‍ മാസ്കുകള്‍ നാം എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഉപയോഗശേഷം വലിച്ചെറിയുന്നത് പൂര്‍ണമായും ഒഴിവാക്കണം. രോഗപ്പകര്‍ച്ച തടയാന്‍ ഇത് അത്യാവശ്യമാണെന്നും കഴുകി വീണ്ടും ഉപയോഗിക്കാവുന്ന മാസ്ക്കുകളാണ് ഏറെ അഭികാമ്യമെന്നും മന്ത്രി വ്യക്തമാക്കി.
മഴക്കാലം വന്നതോടെ പറമ്പിലും ചിരട്ടയിലും പ്ലാസ്റ്റിക് കവറുകളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കി കൊതുക് വളര്‍ച്ചയെ നാം തടയേണ്ടതുണ്ട്. വീട്ടിന്റെ ടെറസ്സിലും, ഫ്രിഡ്ജിന്റെ പിറകിലെ ട്രേയിലും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിലൂന്നിയ പരിസ്ഥിതി ദിനമാണ് വേണ്ടതെന്നും പകര്‍ച്ചവ്യാധി മുക്ത കേരളത്തിനായി നമുക്കൊന്നിച്ച് ഈ ലോക പരിസ്ഥിതി ദിനത്തില്‍ പോരാടാമെന്നും ആരോഗ്യമന്ത്രി പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മില്‍ എത്തുന്ന സൂര്യരശ്മികള്‍, ദിവസവും നാം കഴിക്കുന്ന ഭക്ഷണം എന്നിവയെല്ലാം പരിസ്ഥിതിയില്‍ നിന്നുള്ളവയാണല്ലോ. അതുകൊണ്ട് തന്നെ അവയെ നാം കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണ്. അവയുടെ മൂല്യം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ട്. പ്രകൃതിയെ നിസാരമായി കാണരുതെന്നും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കാനും ആളുകളെ ഓര്‍മ്മിപ്പിക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്.
‘ജൈവവൈവിധ്യത്തെ ആഘോഷിക്കുക’ എന്നതാണ്, 2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം. എല്ലാ ജീവജാലങ്ങളും മറ്റൊരു ജീവിയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഒപ്പം ഇത് വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ ഒരു ശൃംഖലയായി മാറുന്നുവെന്ന് നാം മനസിലാക്കേണ്ടതുണ്ട്.
പരിസ്ഥിതി ദിനത്തിന്റെ ഓര്‍മ്മയ്ക്കായി മരം നടുക എന്നതിനോടൊപ്പം ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയണം. ഈ പ്രത്യേക സാഹചര്യത്തില്‍ മാസ്കുകള്‍ നാം എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഉപയോഗശേഷം വലിച്ചെറിയുന്നത് പൂര്‍ണമായും ഒഴിവാക്കണം. രോഗപ്പകര്‍ച്ച തടയാന്‍ ഇത് അത്യാവശ്യമാണ്. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന മാസ്ക്കുകളാണ് ഏറെ അഭികാമ്യം.
മഴക്കാലം വന്നതോടെ പറമ്പിലും ചിരട്ടയിലും പ്ലാസ്റ്റിക് കവറുകളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കി കൊതുക് വളര്‍ച്ചയെ നാം തടയേണ്ടതുണ്ട്. വീട്ടിന്റെ ടെറസ്സിലും, ഫ്രിഡ്ജിന്റെ പിറകിലെ ട്രേയിലും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിലൂന്നിയ പരിസ്ഥിതി ദിനമാണ് വേണ്ടത്. പകര്‍ച്ചവ്യാധി മുക്ത കേരളത്തിനായി നമുക്കൊന്നിച്ച് ഈ ലോക പരിസ്ഥിതി ദിനത്തില്‍ പോരാടാം.
Discussion about this post