കൊച്ചി: ഭർതൃ വീട്ടിലെ മർദ്ദനത്തെ കുറിച്ച് പറഞ്ഞ് ഫേസ്ബുക്ക് ലൈവിലൂടെ സഹായം അഭ്യർത്ഥിച്ച യുവതിക്ക് വനിതാ കമ്മീഷൻ സഹായം ഒരുക്കി. ഭർത്താവും ഭർത്തൃവീട്ടുകാരും മർദ്ദിച്ചെന്നാരോപിച്ച് ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയ പെരുമ്പാവൂർ സ്വദേശിനിക്കാണ് യുവതിക്ക് വനിതാ കമ്മീഷന്റെ പിന്തുണ ലഭിച്ചത്. യുവതിയുടെ ഭർത്താവ് ജോബി കുര്യാക്കോസിനെതിരെ സ്വമേധയാ കേസെടുത്തതായി വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ ഡിവൈഎസ്പിയെ നേരിട്ട് ഫോണിൽ വിളിച്ച് അന്വേഷിച്ചതായും ഷിജി ശിവജി പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷൻ അംഗം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് യുവതി രണ്ട് തവണ ഫേസ്ബുക്ക് ലൈവിലെത്തി ഭർതൃഗൃഹത്തിലെ പീഡനങ്ങളെ കുറിച്ച് പറഞ്ഞത്. യുവതിയുടെ മാതാ പിതാക്കളെയും മർദ്ദിച്ചെന്ന് ആരോപണമുണ്ട്. യുവതിയെ സന്ദർശിച്ച് വനിതാ കമ്മീഷൻ കൂടുതൽ വിവരങ്ങൾ ആരായും. ശേഷം തുടർ നടപടികൾ സ്വീകരിക്കും
Discussion about this post