കുവൈറ്റ്: കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി കുവൈറ്റില്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശി ഏഴംകുളം നെടുമണ്‍ ഇടത്തറ പള്ളിക്കല്‍ തെക്കേതില്‍ കെ. ജോര്‍ജ് ആണ് മരിച്ചത്. 51 വയസ്സായിരുന്നു. കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരണം.
കൊറോണ ലക്ഷണങ്ങളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വൈറസ്ബാധ സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. 18 വര്‍ഷമായി കുവൈത്തില്‍ പ്രവാസിയാണ് ജോര്‍ജ്.
അല്‍ഗാനിം ഇന്റര്‍നാഷനല്‍ കമ്പനിയിലായിരുന്നു ജോലി. ഭാര്യ: ജൂലി ജോര്‍ജ്. മക്കള്‍: അലക്സ്, അലന്. പിതാവ്: കുഞ്ഞാണ്ടി. മാതാവ്: അമ്മിണി. ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ ബാധിതരുടെ എണ്ണവും മരണ സംഖ്യയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
നിരവധി മലയാളികള്‍ക്കാണ് ഇതിനോടകം പ്രവാസലോകത്ത് ജീവന് നഷ്ടമായത്. ഖത്തറില്‍ രോഗബാധിതരുടെ എണ്ണം 62000 കടന്നു.
Discussion about this post