വിയ്യൂര്‍(തൃശ്ശൂര്‍): ലോറിക്കുള്ളില്‍ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിന്റെ ജീവന് രക്ഷിച്ച് വിയ്യൂര്‍ പോലീസ്. കണ്ണൂര്‍ സ്വദേശിയായ യുവ ലോറി ഡ്രൈവര്‍ക്കാണ് പോലീസിന്റെ ഇടപെടലില്‍ പുതുജീവിതം ലഭിച്ചത്. ലോറിയുടമയെ വിളിച്ചറിയിച്ചശേഷം ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു യുവാവ് ശ്രമിച്ചത്. എന്നാല്‍ ഇക്കാര്യം ലോറിയുടമ ഒരു സുഹൃത്ത് വഴി വിയ്യൂര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ പോലീസ് സംഘം ആ സമയത്ത് സംഭവസ്ഥലമായ പൊങ്ങണംകാടുള്ള പെയിന്റ് ഗോഡൗണില്‍നിന്നും പത്ത് കിലോമീറ്റര്‍ ദൂരെയുള്ള പാമ്പൂര്‍ ഭാഗത്ത് പട്രോളിങ്ങിലായിരുന്നു. ഉടനെ ജീപ്പുമായി പൊങ്ങണംകാട്ട് എത്തിയപ്പോള്‍ ലോറിക്കുള്ളില്‍ രക്തം വാര്‍ന്നു കിടക്കുന്ന യുവാവിനെയാണ് കണ്ടത്.
ഉടനെ ലോറിയുടെ ചില്ല് തകര്‍ത്ത് അകത്ത് കടന്ന പോലീസ് യുവാവിന്റെ കൈയില്‍ മുണ്ട് ഉപയോഗിച്ച് കെട്ടി രക്തം വാര്‍ന്നുപോകുന്നത് തടഞ്ഞു. ശേഷം പോലീസ് ജീപ്പില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. യുവാവ് അപകട നില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
Discussion about this post