ബ്രസീല്‍: കോവിഡ്19നെ അതിജീവിച്ച് അഞ്ച് മാസം പ്രായമായ കുഞ്ഞ്. ഒരു മാസത്തോളം വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന കുഞ്ഞാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ബ്രസീലിലെ ‘ഡോം’ എന്ന കുഞ്ഞിനാണ് ആഴ്ചകള്‍ മാത്രം പ്രായമുള്ളപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ബന്ധു വീട്ടിലേക്കുള്ള സന്ദര്‍ശനമാണ് കുഞ്ഞില്‍ രോഗം വരുത്തിയതെന്നാണ് കരുതുന്നത്. റിയോ ഡി ജനീറോയിലെ പ്രോ കാര്‍ഡിയാകോ ആശുപത്രിയില്‍ തുടര്‍ന്ന് 54 ദിവസമാണ് ഡോം ചികിത്സയില്‍ കഴിഞ്ഞത്. ഇതില്‍ ഒരു മാസത്തോളം വെന്റിലേറ്ററില്‍ അബോധാവസ്ഥയിലുമായിരുന്നു.
കുഞ്ഞിന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് ഡോക്ടറെ കാണിച്ചതെന്ന് പിതാവ് സിഎന്എന്നോട് പറഞ്ഞു. സാധാരണ മരുന്നുകള്‍ ഫലിക്കാതാവുകയും കുട്ടിയുടെ നില വഷളാവുകയും ചെയ്തു. ഇതോടെ മറ്റൊരു ആശുപത്രിയിലേക്ക് ഡോമിനെ മാറ്റുകയും പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.
Discussion about this post