കണ്ണൂര്‍; കണ്ണൂരിലെ കൊവിഡ് തീവ്രബാധിത മേഖലകള്‍ പൂര്‍ണമായും അടയ്ക്കുമെന്ന് ഐജി അശോക് യാദവ്. തീവ്രബാധിത മേഖലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും ഐജി പറഞ്ഞു. കണ്ടെയ്ന്മെന്റ് സോണുകളില്‍ പോലീസ് പരിശോധന കര്‍ശനമാക്കും. ഹോം ക്വാറന്റീന് ശക്തമാക്കുമെന്നും ഐജി കൂട്ടിച്ചേര്‍ത്തു.
അതെസമയം ട്രിപ്പിള്‍ ലോക്ക് ഡൗണിലേയ്ക്ക് ഇപ്പോള്‍ പോകുന്നില്ലെന്നും ഐജി വ്യക്തമാക്കി. ധര്‍മ്മടത്ത് ഒരു കുടുംബത്തിലെ പതിനാല് പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ധര്‍മ്മടം, മുഴുപ്പിലങ്ങാടി പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചു. ദേശീയ പാത ഒഴികെ ചെറിയ റോഡുകള്‍ എല്ലാം അടയ്ക്കും. മുഴുപ്പിലങ്ങാടിയിലും കൊവിഡ് ബാധിതരുടെ എണ്ണം ക്രമാധീതമായി ഉയരുകയാണ്. ഈ സാഹചര്യം കണക്കിലെടുക്കാണ് മുഴുപ്പിലങ്ങാടി പഞ്ചായത്തും അടയ്ക്കാന്‍ തീരുമാനിച്ചത്.
ജില്ലയില്‍ നിലവില്‍ 113 പേരാണ് ചികിത്സയിലുള്ളത്. സമ്പര്‍ക്കത്തിലൂടെ കൊവിഡ് പകരുന്ന കേസുകള്‍ കണ്ണൂരില്‍ വര്‍ധിക്കുകയാണ്. സംസ്ഥാന ശരാശരിയേക്കാള്‍ ഇരട്ടിയാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് പകരുന്ന കേസുകളുടെ എണ്ണം. ജില്ലയില്‍ നിലവില്‍ 25 ഹോട്ട്സ്പോട്ടുകളാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 44 വാര്‍ഡുകള്‍ കന്റെയ്മെന്റ് സോണുകളുമാണ്.
Discussion about this post