മുംബൈ: കൊവിഡ് മുക്തനായ കോണ്‍ഗ്രസ് നേതാവിനെ സ്വീകരിക്കാന്‍ എത്തിയത് വന്‍ ജനക്കൂട്ടം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ചന്ദ്രകാന്ത് ഹന്ദോറിനെയാണ് സ്വാഗതം ചെയ്യാന്‍ ജനം വീട്ടിലേയ്ക്ക് ഇരച്ചെത്തിയത്. വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നല്കിയ സാമൂഹിക അകലം എന്നത് കാറ്റില്‍പറത്തിയാണ് ഇത്രയും ജനം ഒത്തു കൂടിയത്.
ഡ്രംസ് വായിച്ചും പടക്കം പൊട്ടിച്ചും കരഘോഷം മുഴക്കിയുമാണ് ചന്ദ്രകാന്തിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തത്. രോഗമുക്തനായ അദ്ദേഹം ശനിയാഴ്ച രാത്രിയാണ് സ്വവസതിയിലെത്തിയത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കൊവിഡ് മുക്തമായാലും 21 ദിവസം നിരീക്ഷണം തുടരണമെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് ഈ ഒത്തുക്കൂടല്‍.
രാജ്യത്ത് കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ഇടമാണ് മുംബൈ. ലോക്ക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുമ്പോഴും സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം കേന്ദ്രവും ആരോഗ്യപ്രവര്‍ത്തകരും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് എല്ലാ നിര്‍ദേശങ്ങളും കാറ്റില്‍പറത്തി ജനപ്രതിനിധി തന്നെ നിന്ന് കൊടുത്തത്.
Discussion about this post