കൊല്ലം: ഉത്ര കൊലപാതകത്തിൽ സൂരജിന്റെ കുടുംബത്തിനെതിരെ കടുത്ത വിമർശനവുമായി വനിതാ കമ്മീഷൻ. സ്ത്രീധന, ഗാർഹിക പീഡനങ്ങൾക്കെതിരേ കേസ് എടുക്കാൻ വനിത കമ്മീഷൻ നിർദേശം നൽകി. സമാനതകളില്ലാത്ത ഗാർഹിക കൊലപാതകം എന്ന വിലയിരുത്തലിലാണ് കമ്മീഷൻ. മാതാപിതാക്കൾ, സഹോദരി എിവർക്കെതിരേ കേസ് എടുക്കാൻ പത്തനംതിട്ട എസ്പിക്ക് കമ്മീഷൻ നിർദേശം നൽകി.
ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സമാനതകളില്ലാത്ത ഗാർഹിക കൊലപാതകമെന്ന നിലയിലാണ് വനിത കമ്മിഷൻ ഉത്രയുടെ കൊലപാതകത്തെ വിലയിരുത്തിയത്. സ്വത്ത് മോഹിച്ചുള്ള നീക്കങ്ങളാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവർക്കെതിരേ നടപടിയെടുക്കാനാണ് കമ്മീഷൻ അംഗം ഷാഹിദ കമാൽ ജില്ലാ പോലീസ് മേധാവിക്ക് കത്തിലൂടെ നിർദേശം നൽകിയിട്ടുള്ളത്
ഗാർഹിക, സ്ത്രീധന പീഡന നിയമങ്ങൾ പ്രകാരം കേസെടുത്ത് അന്വേഷണത്തിന് ശേഷം പ്രാഥമിക റിപ്പോർട്ട് ഒരാഴ്ചക്ക് ശേഷം കൈമാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ കേസിന്റെ പുരോഗതി വിവിധ ഘട്ടങ്ങളിൽ അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post