ന്യൂഡല്‍ഹി: കേരളം കൊവിഡ് കേസുകള്‍ കുറച്ചുകാണിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. പരിശോധനയുടെ കാര്യത്തില്‍ കേരളം 26-ാം സ്ഥാനത്താണ്. കളളക്കണക്കില്‍ ഒന്നാമതാണെന്നും മുരളീധരന് ആരോപിച്ചു. സമൂഹവ്യാപനം കണ്ടെത്താനുളള ഐസിഎംആര്‍ നിര്‍ദേശം കേരളം പിന്തുടരുന്നില്ലെന്നും കേസുകള്‍ കുറച്ച് കാണിക്കാന്‍ പരിശോധനകള്‍ കുറച്ച് നടത്തുന്നുകയാണെന്നും മുരളീധരന് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാന്‍ പ്രവാസികളെ കരുവാക്കുകയാണെന്നും മന്ത്രി ആരോപിച്ചു. പ്രവാസികളെ സമൂഹ വ്യാപനത്തിന്റെ വാഹകരായി കേരളത്തിലെ മന്ത്രിമാര്‍ ചിത്രീകരിക്കുന്നു.എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് മന്ത്രിമാര്‍ വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്ക് പതിനാലു ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന് വേണമെന്നു കേന്ദ്രം നിര്‍ദേശിച്ചപ്പോള്‍ ഏഴു ദിവസം മതിയെന്നാണ് കേരളം പറഞ്ഞത്. ഹോം ക്വാറന്റൈന് കേരളം വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും ലോകം അത് അംഗീകരിച്ചതാണെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്. ഇപ്പോള്‍ ഹോം ക്വാറന്റൈന് വ്യാപകമായി ലംഘിക്കപ്പെടുകയാണ്. നാനൂറു കേസുകളാണ് ഇതുവരെ എടുത്തത്. ഹോം ക്വാറന്റൈന് എന്ന കേരള മോഡല്‍ ഫലപ്രദമല്ലെന്നാണ് അതിനര്‍ഥം. ഹോം ക്വാറന്റീന് പരാജയമെന്ന് തെളിഞ്ഞുവെന്നും മുരളീധരന് പറഞ്ഞു.
Discussion about this post