കാസര്‍കോട്: കിണറ്റില്‍ വീണ പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹോദരങ്ങള്‍ ശ്വാസം മുട്ടി മരിച്ചു. കാസര്‍കോട് സുബ്ബയ്യക്കട്ടയില്‍ ധര്‍മ്മത്തടുക്ക സ്വദേശികളായ നാരായണന് (45) ശങ്കര്‍ (35) എന്നിവരാണ് മരിച്ചത്. കാസര്‍കോട് കുമ്പളയിലാണ് സംഭവം.
കിണറില്‍ വീണ പശുവിനെ രക്ഷിക്കാന്‍ കിണറില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കിണറിന് ആഴം കൂടുതലായിരുന്നുവെന്നാണ് വിവരം. ആഴം കൂടുന്തോറും കിണറിന്റെ അടിയില്‍ ശുദ്ധവായു കുറയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. വിഷവായു കാണാനുമുള്ള സാധ്യതയുണ്ട്.
ശുദ്ധവായു ലഭിക്കാതെ വിഷവായു ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Discussion about this post