മലപ്പുറം: ലോക്ക് ഡൗണില്‍ അനധികൃതമായി മദ്യം വിറ്റ ബാറുടമ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. വണ്ടൂര്‍ സിറ്റി പാലസ് ബാര്‍ ഉടമ നരേന്ദ്രനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
ലോക്ക് ഡൗണ്‍ കാലത്ത് ബാറുകള്‍ അടഞ്ഞുകിടക്കുന്നതിനിടെ സ്റ്റോക്കുണ്ടായിരുന്ന മദ്യം ഇയാള്‍ വീട്ടിലെത്തിച്ചായിരുന്നു വിറ്റത്. അഞ്ച് ലക്ഷം രൂപയുടെ മദ്യം വിറ്റതായാണ് എക്‌സൈസിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്.
Discussion about this post