അഹമ്മദാബാദ്: ഭക്ഷണവും വെള്ളവും കഴിക്കാതെ ഏഴ് പതിറ്റാണ്ട് ജീവിച്ച യോഗി പ്രഹ്ളാദ് ജാനി സമാധിയായി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ പുലര്‍ച്ചെയാണ് അന്ത്യം. 90 വയസ്സായിരുന്നു. ബനാസ്കന്ദയിലെ അംബാജി ക്ഷേത്രത്തിനു സമീപമുള്ള ഗുഹാക്ഷേത്രത്തിലേക്കാണ് ഇദ്ദേഹത്തിന്റെ മൃതശരീരമെത്തിച്ചത്.
ചുവന്ന പട്ടു ധരിക്കുന്ന ജാനിയെ ‘മാതാജി’ എന്നാണു വിശ്വാസികള്‍ വിളിച്ചിരുന്നത്.
എഴുപത്തിയാറു വര്‍ഷത്തോളം ആഹാരമോ വെള്ളമോ കഴിക്കാതെ ജീവിച്ചിരുന്നതായി ജാനി അവകാശപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് 2003ലും 2010ലും ശാസ്ത്രജ്ഞര്‍ പരിശോധന നടത്തുകയും ചെയ്തു.
ജന്മദേശത്ത് കുറച്ചുദിവസം കഴിയണമെന്ന ആഗ്രഹം അറിയിച്ചതിനെ തുടര്‍ന്ന് മാതാജി ജന്മദേശമായ ഛരദയിലേക്ക് പോയിരുന്നു. ഭക്തര്‍ക്ക് ആശ്രമത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി രണ്ടു ദിവസം മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. വ്യാഴാഴ്ച സമാധിയടക്കുമെന്നും അദ്ദേഹത്തിന്റെ ശിഷ്യര്‍ പറഞ്ഞു.
ജാനി പതിന്നാലാം വയസ്സില്‍ ആഹാരവും വെള്ളവും ഉപേക്ഷിച്ചതാണെന്ന് അനുയായികള്‍ പറയുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ഇദ്ദേഹം വീടുവിട്ടിറങ്ങിയിരുന്നു. അംബ ദേവിയുടെ അടുത്ത വിശ്വാസിയെന്ന നിലയില്‍ സ്ത്രീകളെപ്പോലെ ചുവന്ന സാരിയാണ് ഇദ്ദേഹം ധരിച്ചിരുന്നത്. അതാണ് ചുന്നരിവാല മാതാജിയെന്ന് ഇദ്ദേഹം അറിയപ്പെടാന്‍ കാരണം.
Discussion about this post