പാലക്കാട്; പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ മെയ് 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.നാളെ ചെറിയ പെരുന്നാളായതിനാലാണ് തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ ഏര്‍പ്പെടുക്കിയത്. ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ.
ഇന്ന് മാത്രം 19 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്.3ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം മൂലമാണ്.വാളയാര്‍ അതിര്‍ത്തിയില്‍ ജോലി ചെയ്തവരാണ് മൂന്ന് പേരും. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 44 ആയി.
പാലക്കാട് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. 12 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ ഇന്ന് ഒരു പ്രദേശത്തെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ നാഗലശേരി എന്ന പ്രദേശത്തെയാണ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്. ഇതോടെ ജില്ലയില്‍ ഹോട്ട്സ്പോട്ടുകളുടെ എണ്ണം എട്ട് ആയി.
ജില്ലയില്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ക്വാറന്റീന് നിര്‍ദേശങ്ങള്‍ ലംഘിച്ചാലും നടപടിയുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി.
Discussion about this post