വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് കൂടുതല്‍ പ്രാര്‍ത്ഥന അത്യാവശ്യമാണ്, പള്ളികള്‍ തുറക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ആരാധനാലയങ്ങള്‍ തുറക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പള്ളികള്‍ തുറക്കാന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ഗവര്ണര്മാര്ക്കുമേല് പ്രയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ആളുകള്‍ വലിയ രീതിയില്‍ ഒരുമിച്ച് ചേരുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് വ്യക്തമാണ്. ഏപ്രിലില്‍ സാക്രമെന്റോ ചര്‍ച്ചില്‍ ഒത്തുകൂടിയ 70 പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. തിങ്കളാഴ്ച പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബുട്ട് കൗണ്ടിയിലെ പള്ളിയില്‍ എത്തിയ 180പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.
Discussion about this post