ചെന്നൈ: മുന്‍കാല തെന്നിന്ത്യന്‍ താരം വാണിശ്രീയുടെ മകന് അന്തരിച്ചു. ഡോ. അഭിനയ് വെങ്കടേഷ് ആണ് അന്തരിച്ചത്. 36 വയസായിരുന്നു. ചെന്നെയിലെ വീട്ടില്‍ വെച്ചായിരുന്നു മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
ബംഗളൂരുവില്‍ ജോലി ചെയ്തുവരികയായിരുന്നു അഭിനയ്. അടുത്തിടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് ചെന്നൈയിലെത്തിയത്. രാത്രി ഉറങ്ങാന്‍ കിടന്ന അഭിനയിനെ കാലത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അഭിനയ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post