കൊച്ചി: നോര്‍ക്കയുടെ എല്ലാ ജില്ലാ സെന്ററുകളും മെയ് 26 മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്ന് സിഇഒ അറിയിച്ചു. കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലോടെയാകും ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. ഓഫീസില്‍ സേവനങ്ങള്‍ക്കായി എത്തുന്നവരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സിഇഒ അറിയിച്ചു.
നോര്‍ക്ക റൂട്ട്സിന്റെ കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളില്‍ മെയ് 27 മുതല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് പുനഃരാരംഭിക്കും. തിരുവനന്തപുരം മേഖലാ ഓഫീസില്‍ 20 മുതല്‍ അറ്റസ്റ്റേഷന് നടപടികള്‍ പുനഃരാരംഭിച്ചിരുന്നു.
Discussion about this post