ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ അറിയിച്ച് സാമൂഹ്യ പ്രവര്‍ത്തകയും നര്‍മ്മദ ബചാവോ ആന്ദോളന് സമര നായികയുമായ മേധാ പട്കര്‍.
സ്ത്രീകളുടെ കൂടെ നിന്നതില്‍ സര്‍ക്കാരിന്റെ നിലപാടിനെ സല്യൂട്ട് ചെയ്യുന്നു. ആചാരങ്ങളെ ബഹുമാനിക്കണം. എന്നാല്‍ ആചാരങ്ങള്‍ അനീതിയാകരുതെന്നും അവര്‍ പറഞ്ഞു.
ഭരണഘടനയെ മാനിക്കണം. ആചാര സംരക്ഷണത്തിന് എന്ന പേരില്‍ നടക്കുന്ന സമരങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയും. ഈ സമരങ്ങളെ കോണ്‍ഗ്രസ് പിന്തുണക്കുന്നത് സ്വന്തം ശവക്കുഴി തോണ്ടലാകുമെന്ന് അവര്‍ തിരിച്ചറിയണമെന്നും മേധാ പട്കര്‍ പറഞ്ഞു.
Discussion about this post