ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതാണ് പ്രിയം. അതിനായി ടിക് ടോക് പോലുള്ള ആപ്പുകളും നിലവില്‍ സജീവമാണ്. എന്നാല്‍ ശ്രദ്ധിക്കുക ഇത് ഒരു ‘ആപ്പ്’ ആണ്. വിഡിയോ അപ്ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം അതു വൈറലാകുമ്പോള്‍ തങ്ങള്‍ എന്തൊക്കെയോ ആയി എന്ന ഭാവത്തിലായിരിക്കും സുന്ദരിമാര്‍. എന്നാല്‍ പലര്‍ക്കും ലഭിക്കുന്ന കമന്റുകളും ശ്രദ്ധേയമാണ്. ഇത്
ഇത് അഭിനയമല്ല ജീവിതമാണ് എന്നൊക്കെയുള്ള ചില കമന്റുകളും കൂടിയാകുമ്പോള്‍ പെണ്‍കുട്ടികള്‍ വേറേതോ ലോകത്തെത്തിയതുപോലെ ആനന്ദിക്കും. എന്നാല്‍ ശ്രദ്ധിക്കുക ഇതൊരു കുടുക്കാണെന്ന് ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.
പ്രശസ്തി കൊതിച്ച് ഇത്തരം വിഡിയോകള്‍ പരസ്യമാക്കുമ്പോള്‍ ഇതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് അവര്‍ ആലോചിക്കുന്നതേയില്ല. കഴുകന് കണ്ണുകളുമായി ഇരകളെ പരതി മാനസികവൈകൃതമുള്ള ചില ആളുകള്‍ക്കു മുന്നിലേക്കാണ് പല സ്ത്രീകളും അവരുടെ സ്വകാര്യതയെ തുറന്നു കൊടുക്കുന്നത്.
ടിക്ടോക് വിഡിയോയിലെ ദൃശ്യങ്ങളില്‍ നിന്നെടുക്കുന്ന സ്ക്രീന്‍ഷോര്‍ട്ട് ചിത്രങ്ങള്‍ സഭ്യമല്ലാത്ത കുറിപ്പുകള്‍ക്കും സത്യമല്ലാത്ത വാര്‍ത്തകള്‍ക്കുമൊപ്പം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. നിരപരാധികളായ പല സ്ത്രീകളുമാണ് ഈ വ്യാജവാര്‍ത്തയുടെ ഇരകളാകുന്നതെന്നുമാത്രം. മോഡലാണെന്ന് ടിക്ടോക്കില്‍ പരിചയപ്പെടുത്തുന്ന ഒരു യുവതിയുടെയും കൂടെയുള്ള കുട്ടിയുടെയും ചിത്രം പ്രചരിക്കപ്പെടുന്നത് വിദ്യാര്‍ത്ഥിയെയും കൊണ്ട് ഒളിച്ചോടിയ അധ്യാപിക എന്ന പേരിലാണ്.
എന്നാല്‍ ചിത്രത്തിനു പിന്നിലെ സത്യമന്വേഷിക്കാതെ പലരും ഇത്തരം വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യുന്നതോടെ തകരുന്നത് പല നിരപരാധികളുടെയും ജീവിതവും ഭാവിയുമാണ്.
വിഡിയോയില്‍ നിന്ന് ചിത്രങ്ങളെടുത്ത് കൃത്രിമം കാട്ടുന്നവരെ കുടുക്കാനല്ലേ ഇവിടെ പൊലീസും നിയമങ്ങളും ഉള്ളത് എന്ന ചോദ്യവുമായായിരിക്കും ഇത്തരം ആശങ്കകള്‍ക്കുനേരെ പലപ്പോഴും ഉയരുക. പക്ഷേ വ്യാജവാര്‍ത്തകളും ചിത്രങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ മാത്രമേ ഇത്തരക്കാര്‍ക്കെതിരെ നടപടികളിലേക്കു കടക്കാനാകൂ എന്നാണ് പോലീസ് ഭാഷ്യം
Discussion about this post