കൊച്ചി: വന്ദേഭാരത് മിഷന്റെ ഭാഗമായി ഗള്‍ഫില്‍ നിന്ന് ഇന്ന് ആറ് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ദുബായ്-കൊച്ചി വിമാനം ഉച്ചയ്ക്ക് ഒരു മണിയോടെ നെടുമ്പാശ്ശേരിയല്‍ എത്തിച്ചേരും. കുവൈറ്റ്-തിരുവനന്തപുരം വിമാനം ഉച്ചയ്ക്ക് 1.45നാണ് എത്തിച്ചേരുക. സലാല-കോഴിക്കോട് വിമാനം ഉച്ചതിരിഞ്ഞ് 3.45 ന് കരിപ്പൂരില്‍ എത്തിച്ചേരും. റിയാദ്-കണ്ണൂര്‍, മസ്കറ്റ്-കണ്ണൂര്‍, മസ്കറ്റ്-കോഴിക്കോട് എന്നിങ്ങനെയാണ് മറ്റ് സര്‍വീസുകള്‍.
ഇതിനു പുറമെ ലണ്ടനില്‍ നിന്നുള്ള വിമാനവും മനിലയില്‍ നിന്നുള്ള വിമാനവും ഇന്ന് കൊച്ചിയില്‍ എത്തുന്നുണ്ട്. ലണ്ടന്‍-മുംബൈ-കൊച്ചി വിമാനം രാവിലെ 6.45-നും മനില-മുംബൈ-കൊച്ചി വിമാനം രാത്രി 11.45-നുമാണ് എത്തിച്ചേരുക.
വന്ദേഭാരത് മിഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഗള്‍ഫില്‍നിന്നു നാലു വിമാനങ്ങളാണ് കേരളത്തിലേക്ക് പറന്നത്. കുവൈറ്റില്‍ നിന്ന് കണ്ണൂരിലേക്കു പോയ എയര്‍ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 790ല്‍ 10 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 188 യാത്രക്കാരാണ് സ്വദേശത്ത് തിരിച്ചെത്തിയത്. ദോഹയില്‍നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 0774 വിമാനത്തില്‍ 180ലേറെ യാത്രക്കാരാണ് ഉണ്ടായിരുന്നത്. റിയാദ്-കോഴിക്കോട് എയര്‍ഇന്ത്യ എഐ 1906 വിമാനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 152 പേരാണ് എത്തിച്ചേര്‍ന്നത്. ദമാം-കൊച്ചി എയര്‍ഇന്ത്യ എഐ 1908 വിമാനത്തില്‍ 143 പേരാണ് മടങ്ങിയത്.
Discussion about this post