ബാങ്കോക്ക്: ഇന്ത്യയിലടക്കം മികച്ച വിപണി കണ്ടെത്തിയ ചൈനീസ് സ്മാര്‍ട്ഫോണ്‍ കമ്പനി ജിയോണി വന്‍ കടക്കെണിയിലാണെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ചെയര്മാന് ലിയു ലിറോങ്ങിന്റെ ചൂതാട്ടമാണ് കമ്പനിയ്ക്ക് വിനയായതെന്നും ചൈനീസ് ഓണ്‍ലൈന്‍ മാധ്യമമായ ജിയെമിയാന് ജിയെമിയാന് റിപ്പോര്‍ട്ട് ചെയ്യുന്നു. 10 ബില്യണ്‍ യുവാന്‍( ഏകദേശം 9759 കോടി) യാണ് ചൂതാട്ടത്തിലൂടെ ചെയര്മാന് നഷ്ടമായത്. ലിയു ലിറോങ് ഇത് സംബന്ധിച്ച് സ്ഥീരീകരണം നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തു.
ചൂതാട്ടത്തില്‍ താന്‍ നഷ്ടപ്പെടുത്തിയത് കമ്പനിയുടെ പണമല്ലെന്നും കമ്പനിയുടെ ഫണ്ടില്‍ നിന്ന് കുറച്ചു താന്‍ കടം വാങ്ങിയിട്ടുണ്ടെന്നും ജിയോണി തുടര്‍ന്നും മികച്ച സേവനം നടത്തുമെന്നും ലിയു ലിറോങ് പ്രതികരിച്ചു. ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളില്‍ ജനപ്രിയമായി ബ്രാന്‍ഡ് ആണ് ജിയോണിയുടേത്.
എന്നാല്‍ ഇന്ത്യയില്‍ 650 കോടി രൂപ നിക്ഷേപം നടത്തുമെന്ന് കമ്പനി അറിയിച്ചു. ജിയോണി എഫ് 205, ജിയോണി എസ് 11 ലൈറ്റ് എന്നീ ഹാന്‍ഡ്സെറ്റുകള്‍ അവതരിപ്പിച്ച് ഏപ്രില്‍ മാസത്തില്‍ ജിയോണി ഇന്ത്യയില്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
Discussion about this post