കൊച്ചി: നാല്പത് ശതമാനം ആളുകളുമായി സര്‍വീസ് നടത്തുന്നത് ലാഭകരമാവില്ലെന്ന് ബസുടമകള്‍. അതുകൊണ്ട് തന്നെ നാളെ മുതല്‍ സ്വകാര്യ ബസ് സര്‍വീസ് ആരംഭിക്കില്ലെന്നും ബസുടമകള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിബന്ധനങ്ങള്‍ക്ക് അനുസരിച്ച് ബസ് ഓടിക്കുന്നത് പ്രായോഗികമല്ലെന്നാണ് ബസുടമകളുടെ നിലപാട്. ഇരട്ടി ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടിട്ടും 50 ശതമാനം വര്‍ധന മാത്രമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതെന്നും ബസുടമകള്‍ പറഞ്ഞു.
ഡീസല്‍ നികുതി ഒഴിവാക്കണമെന്ന ബസുടമകളുടെ ആവശ്യവും സര്‍ക്കാര്‍ നിരസിച്ചു. വീഡിയോ കോണ്‍ഫറസ് വഴി സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് യോഗം ചേരും. അതിനു ശേഷം ഇത് സംബന്ധിച്ച് സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നാണ് ബസുടമകള്‍ അറിയിച്ചത്.
അതേസമയം സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുമെന്നാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രന് അറിയിച്ചത്. ജില്ലക്കുള്ളില്‍ മാത്രമായിരിക്കും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുക. അതേസമയം സ്വകാര്യ ബസ് ഉടമകള്‍ സാഹചര്യം മനസിലാക്കി പെരുമാറണമെന്നും മന്ത്രി പറഞ്ഞു.
Discussion about this post